നെടുങ്കണ്ടം: റോട്ടറി കാർഡമം സിറ്റിയുടെ ഉദ്ഘാടനവും റോട്ടറി ഹാളിന്റെ ഉദ്ഘാടനവും നടന്നു. ഡിസ്ട്രിക്ട് ഗവർണ്ണർ രാജശേഖർ ശ്രീനിവാസൻ ക്ലബിന്റെ ഉദ്ഘാടനം നടത്തി. പ്രസിഡന്റായി രാജേഷ് കുമാറും സെക്രട്ടറിയായി നിജേഷ് പി. ജിയും ട്രഷറർ ആയി ടി. പ്രകാശും ഉൾപ്പെടെ 14 അംഗ ഡയറക്ടർ ബോർഡ് ചുമതലയേറ്റു. യോഗത്തിൽ റോട്ടറി മുൻ ഗവർണ്ണർ ബേബി ജോസഫ് ,ജയൻ സെബാസ്റ്റ്യൻ ,യൂൻസ് സിദ്ദിഖ് ,തുടങ്ങിയവർ പ്രസംഗിച്ചു.