നെടുംകണ്ടം. നെടുംകണ്ടം പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താകളുടെ ലിസ്റ്റിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണാ സമരം നടത്തി. ധർണ്ണ കെപിസിസി സെക്രട്ടറി എം.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എൻ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സേനാപതി വേണു,സി.എസ്.യശോദരൻ, ശ്യാമള വിശ്വനാഥൻ, അനിൽ കട്ടുപ്പാറ,ജിറ്റോ ഇലിപ്പുലിക്കാട്ട്, ജോയി കുന്നുവിള, അരുൺ അരവിന്ദ്, പഞ്ചായത്തഗങ്ങളായ എം.എസ്.മഹേശ്വരൻ, രാജേഷ് ജോസഫ്, കുഞ്ഞുമോൻ ,ലിസി ദേവസ്യ, ലിനിമോൾ, ഷിഹാബ് ഈട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.