തൊടുപുഴ : സംരക്ഷിത വനത്തിനും, ഉദ്യാനത്തിനും ചുറ്റും ഒരു കിലോ മീറ്റർ ദൂരം മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പടെ ബഫർസോൺവേണമെന്ന മന്ത്രിസഭാ തീരുമാനം എടുത്ത്‌കേന്ദ്ര സർക്കാരിനെ സമീപിച്ച എൽ.ഡി.എഫ് ഇപ്പോൾ നടത്തുന്ന സമരം കാപട്യവും ചതിയുമാണെന്ന്‌കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് പറഞ്ഞു.
തൊടുപുഴയിൽചേർന്ന കർഷക യൂണിയൻ നിയോജക മണ്ഡലം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ടോമി കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ, പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജോസിജേക്കബ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു കീച്ചേരിൽ, ജില്ലാ സെക്രട്ടറിമാരായബോബി പൊടിമറ്റം,സോമൻ ആക്കപ്പടി,ജോസ് പാലാട്ട്,റ്റോമി മുട്ടേത്താഴത്ത്, ഷാജി ഊന്നനാൽ, ബിനുലോറൻസ്, ബിജോ വള്ളോപ്പള്ളി എന്നിവർ പ്രസംഗിച്ചു.