തൊടുപുഴ: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസ മേഖല ഉൾപ്പെടെ ബഫർ സോണായി പ്രഖ്യാപിച്ചസംസ്ഥാന മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നും തമിഴ്‌നാട്ടിലെ പോലെ ജനവാസ മേഖലകൾ പൂർണമായി ബഫർസോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 16ന് കുമളിയിൽ സമര പ്രഖ്യാപന സമ്മേളനം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു ഡി എഫിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ശനിയാഴ്ച്ച ഉച്ചക്ക് 12.30-ന് യു ഡി എഫ് ജില്ലാ നേതൃയോഗം തൊടുപുഴ രാജീവ് ഭവനിൽ നടക്കും.
ബഫർസോൺ സമര പ്രഖ്യാപന സമ്മേളനം വിജയമാക്കുവാൻ സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാ ചേയർമാൻ അഡ്വ.എസ് അശോകനും, കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അഭ്യർത്ഥിച്ചു.