food

തൊടുപുഴ: ടൂറിസം വകുപ്പിന്റെ കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫുഡ്ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പി. എസ്. സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ടൂറിസം മേഖലയിലടക്കം ഏറെ തൊഴിൽ സാദ്ധ്യതയുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത.:എസ്. എസ്. എൽ. സി. അപേക്ഷാഫോറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നിന്നും അല്ലെങ്കിൽ www.fcikerala.org എന്ന വെബ്സെറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഫുഡ്ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ. ഫോൺ 04862-224601,9400455066 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.