elappara

പീരുമേട്: റോഡിൽ നിറയെ കുഴികൾ, മഴപെയ്താൽ കുഴിയിലെ വെള്ളം തെറിച്ച് വീഴാതിരിക്കാൻ നാട്ടുകാർ ഏറെ പാടുപെടണം. കുട്ടിക്കാനം -കട്ടപ്പന റോഡിൽ ഏലപ്പാറ ടൗണിൽലൂടെയുള്ള വഴിയാത്ര ക്കാർ സൂക്ഷിച്ചില്ലെങ്കിൽ ചെളിവെള്ളം ദേഹത്ത് തെറിക്കുമെന്നുറപ്പ്. . പീരുമേട്: കുട്ടിക്കാനംകട്ടപ്പന മലയോര ഹൈവേയിൽഏലപ്പാറ ടൗണിൽ സെൻട്രൽ ജംഗ്ഷനിലാണ് റോഡിൽ വലിയ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നത്. . കാൽ നടയാത്രക്കാർക്ക് മാത്രമല്ല ഇരുചക്രവാഹനക്കാരും ഇവിടം ഒന്ന് കടന്ന്കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. മഴക്കാലമായതോടെ വെള്ളം റോഡിൽ രൂപപ്പെട്ട കുഴികളിൽ ചെളിവെള്ളം കെട്ടി കിടക്കുന്നതു മൂലം കാൽ നടയാത്രക്കാരുടെ ശരീരമാസകലം ചെളിയും വെള്ളവും തെറിച്ച് വീഴുന്നതു നിത്യസംഭവമായിരിക്കയാണ്.
റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം മഴക്കാലമായതോടെ റോഡ് കുളമായി മാറി. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന തുമൂലം മെയിന്റൻസ് വർക്കുകൾ നടത്താനനുമതിയില്ല. കുട്ടിക്കാനം മുതൽ ഏലപ്പാറ വരെയുള്ള ഹൈവേയിലെ റോഡ് പണി പൂർത്തിയായി. നാലാം മൈൽ ചിന്നാർ പ്രദേശങ്ങളിലെ റോഡ് പണി പൂർത്തിയാകാത്ത തുമൂലമാണ് ഇതുവഴിയുള്ള യാത്ര അതീവ ദുർഘടമായത്.