jobi

ചെറുതോണി :ഒറ്റ ക്കു താമസിക്കുന്ന അറുപത്തിയൊൻപത്കാരിയെ രാത്രി വീട്ടിൽക്കയറി ആക്രമിച്ച യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു വാഴത്തോപ്പ് ലക്ഷം കവലയിൽ വട്ടമലക്കുന്നേൽ ജോബി (21)യാണ് അറസ്റ്റിലായത് ചായക്കട നടത്തുന്ന വ്യദ്ധരാത്രി 7നു കട പൂട്ടി വീട്ടിൽ ചെല്ലുമ്പോൾ കതകു തുറന്നു കിടക്കുന്നതു കണ്ടു അകത്തുകയറി നോക്കിയപ്പോൾ ജോബി കട്ടിലിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ മുരിക്കാശേരിയിലുള്ള മകനെ വിളിച്ചറിയിച്ചു മകൻ അറി യി ച്ചതനുസരിച്ച് ഇടുക്കി എസ്.ഐ കെ.അജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തുമ്പോൾ ഇയാൾ വ്യദ്ധയെ ആക്രമിക്കുകയായിരുന്നു .ഉടൻ തന്നെ യുവാവിനെ കസ്റ്റടിയിലെടുത്തു തലക്കും വാരിയെല്ലിനും ക്ഷതമേറ്റ വ്യദ്ധയെ ഇടുക്കി മെഡിക്കൽ കോളേജിൽ പരശോധന നടത്തിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി പാലായിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു