അയ്യപ്പൻകോവിൽ: ആലടിയിൽ പ്രവർത്തിക്കുന്ന അയ്യപ്പൻകോവിൽ പിഎച്ച്‌സി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. നിലവിൽ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പിഎച്ച്‌സിയ്ക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 63 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. കെട്ടിടം നിർമ്മിക്കുന്നതിനും മറ്റുമായുള്ള തുടർനടപടികൾക്ക് ഫണ്ട് അനുവദിക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ അറിയിച്ചിട്ടുണ്ട്. ഫണ്ട് അനുവദിച്ചു കിട്ടുന്നതനുസരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. പിഎച്ച്‌സിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാകുതോടെ മേഖലയിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബിനോജ്, മെഡിക്കൽ ഓഫിസർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.