lab

ഇടുക്കി: ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനായി ജൂലായ് 6 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ഡി.എം.എൽ.റ്റി. , ബി.എസ്.സി.എം.എൽ.റ്റി., പാര മെഡിക്കൽ രജിസ്‌ട്രേഷൻ, പ്രായ പരിധി 45 വയസ്സിൽ താഴെ. ദിവസവേതനം 460 രൂപ. താല്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകർപ്പും സർട്ടിഫിക്കറ്റുകൾ സഹിതം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഈ നിയമനം ഡിസംബർ 12 വരെയോ അവധിയിൽ പ്രവേശിച്ചിരിക്കുന്ന ലാബ് ടെക്‌നിഷ്യൻ തിരികെ ജോലിയിൽ പ്രവേശിക്കുന്നത് വരെയോ ആയിരിക്കും.