ഉടുമ്പന്നൂർ: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് വിവിധ വിളകളുടെ തൈകളുടെയും വിത്തുകളുടെയും മറ്റു നടീൽ വസ്തുക്കളുടെയും വിപണനത്തിനായി ഇന്ന് രാവിലെ 11.30ന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഞാറ്റുവേലച്ചന്ത നടത്തും. കർഷകരുടെ കൈവശമുള്ള നടീൽ വസ്തുക്കൾ വിൽപ്പന നടത്താനുള്ള അവസരമുണ്ടാകും. കൂടാതെ, കൃഷി വകുപ്പിന്റെ സേവനങ്ങൾ താഴെത്തട്ടിൽ എത്തിയ്ക്കുക, കൃഷിവകുപ്പ് പദ്ധതികൾ സംബന്ധിച്ച് കർഷകർക്ക് വിശദീകരണം നൽകുക എന്നീ ലക്ഷ്യങ്ങളോടെ കർഷക സഭയും ഇതോടൊപ്പം നടത്തും. വിവിധയിനം ഫലവൃക്ഷത്തൈകളുടെ വിതരണവും ഉണ്ടാകും.