നെടുംകണ്ടം : എസ്എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ നേതൃത്വത്തിൽ ഇന്നും നാളെയും പ്രീ മാര്യേജ് കോഴ്‌സ് കല്ലാർ സഹ്യാദ്രി നാഥ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ബിജു പുളിക്കലേടത്ത് ,കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ എന്നിവരും രണ്ടാം ദിവസം രാവിലെ 9.30 ന് സംഘടന എന്ന വിഷയത്തിൽ കെ എൻ തങ്കപ്പൻ, സ്ത്രീ പുരുഷ ലൈംഗികത എന്ന വർഷത്തിൽ ടി ആർ ശരത്, ഗർഭധാരണം പ്രസവം ശിശു പരിപാലനം എന്ന വിഷയത്തിൽ ശ്രീമതി ശോഭനകുമാരി പിജി എന്നിവരും ക്ലാസുകൾ നയിക്കും