കട്ടപ്പന :മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണത്തിനെതിരെ പൊതു സമ്മേളനവുമായി എൽ ഡി എഫ്..നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കട്ടപ്പനയിൽ നടത്തിയ യോഗം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൊവിഡും പ്രളയവും പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ വികസന പ്രവർത്തനങ്ങൾ നടത്തിയ എൽ ഡി എഫ് സർക്കാരിന്റെ ആർജവവും ഉയർച്ചയും യുഡിഎഫിനെയും ബി ജെ പിയേയും പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വിമർശിച്ചു.മനസമാധാനം നഷ്ടപ്പെട്ട ഇരുപാർട്ടികളും അക്രമ രാഷ്ട്രീയത്തിലൂടെയും നുണ പ്രചാരണങ്ങളിലൂടെയുമാണ് സർക്കാരിനെ വീഴ്ത്താൻ നോക്കുന്നത് എന്നും ജയചന്ദ്രൻ കുറ്റപ്പെടുത്തി.

.സി പി എം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.വാഴൂർ സോമൻ എം എൽ എ

എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളായ സത്യൻ മൊകേരി,അലക്‌സ് കോഴിമല, മാത്യുസ് ജോർജ്,ബെന്നി മുത്തോലി,അഡ്വ. മാത്യൂ ജോൺ,പി ജി ഗോപി, ഇഎസ് ബിജിമോൾ , മാത്യു വർഗ്ഗീസ്,അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.വി ആർ സജി, വി ആർ ശശി, മനോജ് എം തോമസ് എന്നിവർ പൊതു യോഗത്തിന് നേതൃത്വം നൽകി.