മുട്ടം: സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന 'വാതിൽപ്പടി സേവന' പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്തിലെ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ആശ - കുടുംബശ്രീ അംഗങ്ങൾ വാർഡ് തലത്തിലുള്ള സമിതി അംഗങ്ങൾ എന്നിവർക്ക്‌ പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ, വൈസ് പ്രസിഡന്റ് മാത്യൂ പാലംപറമ്പിൽ, മെമ്പർമാരായ സൗമ്യാ സാജബിൻ, അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, ജോസ് കടത്തലക്കുന്നേൽ, മേഴ്സി ദേവസ്യാ, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്, റെജി ഗോപി , സെക്രട്ടറി ഷീബാ കെ സാമുവൽ, എച്ച്.സി. രാധാകൃഷ്ണൻ, ജനമൈത്രി പൊലീസ് ഓഫീസർ പ്രദീപ് എന്നിവർ നേതൃത്വം നൽകി. കില ആർപിമാരായ ബെന്നി ജോൺ, ഗോവിന്ദൻ എൻ, പുഷ്പ്പമ്മ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.