കട്ടപ്പന : സംസ്ഥാന പാതയിൽ വെള്ളിലാംകണ്ടത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ അടക്കം 2 പേർക്ക് പരിക്കേറ്റു.വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിത്തുമോൻ , ഞരണാക്കുഴിയിൽ ആതിര സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്.കാഞ്ചിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി തിരികെ മടങ്ങും വഴിയാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്.പെരിയോൻകവല ഇറക്കം ഇറങ്ങുന്നതിനിടയിൽ വെള്ളിലാംകണ്ടം പാറമടയുടെ സമീപമെത്തിയപ്പോൾ ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെടുകയും ഇരുപതടിയിലേറെ താഴ്ച്ചയിലേയ്ക്ക് മറിയുകയുമായിരുന്നു. ഉടനെ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അപകടത്തിൽപ്പെട്ടവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടവിവരമറിഞ്ഞ് കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.