പുറ്റടി: ഹോളി ക്രോസ് കോളേജും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മോഡൽ കരിയർ സെന്ററും ചേർന്ന് ശനിയാഴ്ചരാവിലെ 9 മുതൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി. മുതൽ ബിരുദാനന്തര ബിരുദം യോഗ്യത വരെയുള്ളവർക്കായി 500 ൽ അധികം തൊഴിലവസരങ്ങൾ മേളയിൽ ഉണ്ടാകുമെന്ന് പ്രിൻസിപ്പൽ എസ്.ശ്രീജേഷ്, ലിജോ അലക്‌സാണ്ടർ, മാത്യു ഇമ്മാനുവൽ എന്നിവർ പറഞ്ഞു. ഫോൺ: 8907204266