sadiq-ali

കണ്ണൂർ: സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ കണ്ണൂരിലെത്തും. രാവിലെ 9 ന് ജില്ലയിലെ മത, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ള പ്രമുഖരുമായി ആശയവിനിമയം നടത്തും. വൈകിട്ട് 3 ന് സാധു കല്യാണമണ്ഡപത്തിൽ 3000 പ്രവർത്തകർ പങ്കെടുക്കുന്ന കൺവെൻഷൻ നടക്കും. ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി., സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.എം ഷാജി ലീഗ് എം.എൽ.എമാർ എന്നിവർ സംസാരിക്കും.ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് ,സെക്രട്ടറി അബ്ദുൾ കരീംചേലേരി ,വി.പി.വമ്പൻ, കെ .പി. താഹിർ, എം.പി.എ റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.