chayoom
എന്റെ കൗമുദി പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ,​ സ്പോൺസർ ചായ്യോത്തെ പൊതുമരാമത്ത് കരാറുകാരൻ സി. നാരായണന് കൈമാറി കാസർകോട് ഡി.ഡി.ഇ കെ.വി. പുഷ്പ നിർവഹിക്കുന്നു.

ചായ്യോത്ത്: എന്റെ കൗമുദി പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കാസർകോട് ഡി.ഡി.ഇ കെ.വി.പുഷ്പ നിർവഹിച്ചു. ചായ്യോത്തെ പൊതുമരാമത്ത് കരാറുകാരൻ സി.നാരായണനാണ് സ്കൂളിലേക്കുള്ള പത്രം സ്പോൺസർ ചെയ്യുന്നത്. തുടർച്ചയായ ഇരുപതാം വർഷമാണ് സി.നാരായണൻ ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.ശകുന്തള, പി.രവീന്ദ്രൻ, രഘുറാം ഭട്ട്, പഞ്ചായത്തംഗം പി.ധന്യ, കേരള കൗമുദി സീനിയർ റിപ്പോർട്ടർ കെ.വി.ബാബു രാജൻ, സർക്കുലേഷൻ മാനേജർ പ്രശാന്ത് കുമാർ, നീലേശ്വരം റിപ്പോർട്ടർ പി.കെ.ബാലകൃഷ്ണൻ, സെയിൽ ഓഫീസർ ബി. നാരായണൻ എന്നിവർ സംബന്ധിച്ചു.