upavasam
ഉപവാസ സമരം ജനകീയാരോഗ്യ പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: സർക്കാർ ഏറ്റെടുത്ത പരിയാരത്തുള്ള കണ്ണൂർ ഗവ: മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാഷണൽ ഹ്യൂമൺ റൈറ്റ്സ് എൻവയൺമെന്റ് മിഷൻ (എൻ.എച്ച്.ആർ.ഇ.എം) സംഘടിപ്പിച്ച ഉപവാസ സമരം ജനകീയാരോഗ്യ പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . കണ്ണൂരിലെയും മംഗലാപുരത്തെയും സ്വകാര്യ ആശുപത്രി ലോബികൾക്ക് വേണ്ടി സ്ഥാപനത്തെ തകർക്കാനനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. എൻ.എച്ച്.ആർ.ഇ.എം ചെയർമാൻ ജെയ്സൻ ഡോമിനിക്ക് അദ്ധ്യക്ഷത വഹിച്ചു. ഇമ്മാനുവേൽ ജോർജ് ചെമ്പേരി, ഹരിദാസ് പാലയാട്, തോമസ് കുറ്റിയാനിമറ്റം, ബാബു ആക്കാട്ടയിൽ, ഇ.വി.പ്രദീപ്കുമാർ, അൻവർ കരുവഞ്ചാൽ, റാഫി ആലക്കോട്, മാത്യു രയരോം, മേരി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.