പയ്യന്നൂർ: കണ്ടോത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ച. നാലോളം കടകൾ കുത്തിത്തുറന്നു. ഒരു കടയിൽ നിന്ന് 6500 ഓളം രൂപ കവർന്നു. കണ്ടോത്ത് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന തായിനേരിയിലെ എൻ.വി. ദാമോദരന്റെ സുശാന്ത് ട്രേഡേഴ്സ്, പി. രാജീവന്റെ കൃഷ്ണ എൻജിനീയറിംഗ് വർക്ക്, വിളയാങ്കോട്ടെ അൻവർ അബ്ദുള്ളയുടെ ജാസ് ട്രേഡിംഗ് കമ്പനി, വിഘ്നേശ്വര എൻജിനീയറിംഗ് എന്നീ സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച രാത്രി കവർച്ച നടന്നത്.
അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളാണിത്. നിരീക്ഷണ കാമറയിൽ നിന്ന് മുഖം മൂടി ധരിച്ച ഒരാൾ ഷട്ടർ കുത്തിപ്പൊളിക്കുന്നതിന്റെ ദൃശ്യം പൊലീസിന് ലഭി ച്ചിട്ടുണ്ട്. സിമന്റ്, കമ്പി തുടങ്ങിയവ വിൽപ്പന നടത്തുന്ന ജാസ് ട്രേഡിംഗ് കമ്പനിയിൽ നിന്നാണ് 6500 രൂപ മോഷണം പോയത്. മേശവലിപ്പിൽ സൂക്ഷിച്ചതായിരുന്നു പണം. മോഷണത്തിനുപയോഗിച്ചുവെന്ന് കരുതുന്ന വലിയ കമ്പി പാര പ്രദേശത്ത് നിന്ന്പൊലീസ് കണ്ടെടുത്തു.
എസ്.ഐ പി. വിജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.