
കാഞ്ഞങ്ങാട്: ടാറ്റ സർക്കാർ ആശുപത്രി എന്റോസൾഫാൻ ദുരിത ബാധിതർക്കുള്ള സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഇ ചന്ദ്രശേഖരൻ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് ഏറെ ആശ്വാസകരമായി പ്രവർത്തിച്ച ആശുപത്രിയാണ് ടാറ്റാ ആശുപത്രി. കൊവിഡ് ഏറെകുറേ പിൻവാങ്ങിയതോടെ ഈ സംവിധാനത്തിന്റെ സേവനം ജനങ്ങൾക്ക് ലഭിക്കുന്നില്ല.ജില്ലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഏറ്റവും പ്രയാസമനുഭവിക്കുന്ന എന്റോസൾഫാൻ ദുരിതബാധിതർക്കായുള്ള സ്പെഷ്യാലിറ്റി ആശുപത്രിയായി ഇതിനെ ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ചന്ദ്രശേഖരൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.