
കണ്ണൂർ: സാമ്പത്തിക തർക്കത്തിന്റെ പേരിൽ തയ്യിലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ആറുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കണ്ണൂർസിറ്റി സ്വദേശി ഹനീസിനും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസ്. തയ്യിൽ കൊയിലാണ്ടി വീട്ടിൽ രാഹുലിനാണ്(33) മർദ്ദനമേറ്റത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. മൂന്ന് ദിവസങ്ങൾക്കു മുൻപ് സിറ്റി പ്രദേശത്ത്വച്ച് രാഹുലിനെ ഹനീസിന്റെ നേതൃത്വത്തിലുള്ള സംഘം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കണ്ണൂർ സിറ്റിയിലെ സിറ്റിസെന്ററിനുള്ളിലെ ഒരു മുറിയിൽ കെട്ടിയിട്ട് മർദ്ദിച്ചതായും രാഹുലിന്റെ പരാതിയിൽ പറയുന്നു.പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.