മാഹി: പള്ളൂരിൽ രണ്ട് ഇലക്ട്രോണിക്ക് കടകളിൽ വൻ മോഷണം. പളളൂർ ഇ പ്ലാനറ്റിൽ നിന്നും 6 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. മാഹി പൊലീസ് അന്വേഷണമാരംഭിച്ചു. പള്ളൂർ മോബി ഹബ്ബ് മൊബെൽ ഷോപ്പിലും മോഷണം നടന്നു. 30 ഓളം ഫോണുകളാണ് ഇവിടെ നിന്നും മോഷണം പോയത്.
കഴിഞ്ഞ ദിവസം അതിനോട് ചേർന്ന് വലിയ മതിൽ ഇടിഞ്ഞിരുന്നു.