durantha-nivaranam
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരസഭ ദുരന്ത നിവാരണ സന്നദ്ധ സേന വളണ്ടിയർമാർക്ക് , ദുരന്തനിവാരണത്തിൽ പരിശീലനം നൽകുന്നു

പയ്യന്നൂർ : കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ സന്നദ്ധ സേന പ്രവർത്തകർക്കും വളണ്ടിയർമാർക്കും രക്ഷാപ്രവർത്തനത്തിന് പ്രായോഗിക പരിശീലനം നൽകി. എൻ.ഡി.ആർ.എഫ്. ചെന്നൈ നാലാം ബറ്റാലിയൻ സബ് ഇൻസ്പെക്ടർ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘമാണ് പരിശീലനം നൽകിയത്.

നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. തഹസിൽദാർ എം.കെ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.വി. സജിത , സെക്രട്ടറി എം.കെ.ഗിരീഷ്, സുപ്രണ്ട് ഹരിപ്രസാദ്, അസി: എൻജിനിയർ കെ. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.