കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നാല് ചതുശ്ശതം പായസ നിവേദ്യങ്ങളിൽ രണ്ടാമത്തേതായ പുണർതം ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. നാളെ ആയില്യം ചതുശ്ശതം വലിയ വട്ടളം പായസം ദേവന് നിവേദിക്കും. 6ന് മകം കലം വരവ്,9 ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും.10ന് തൃക്കലാശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
തിങ്കളാഴ്ച വരെ മകം നാളായ തിങ്കളാഴ്ച ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല.