mla
ചീമേനി ഔഷധ തോട്ട നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ എം രാജാഗോപാലൻ എം. എൽ. എ നിർവ്വഹിക്കുന്നു

ചീമേനി: ചീമേനി പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചീമേനി ആയുർവേദ ആശുപത്രിക്ക് മുന്നിൽ ഔഷധ ഉദ്യാനം ഒരുക്കുന്നു. അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയും ആയുർവേദ മരുന്ന് ഉത്പാദനത്തിന് ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം.

പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി വത്സലന്റെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി ദിനത്തിൽ എം. രാജാഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമമിറ്റി ചെയർമാൻ എ.ജി അജിത് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ഷാജു, ഡോ. നിതിൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സുഭാഷ് അറുകര സ്വാഗതവും പി.വി മോഹനൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പരിസ്ഥിതി ശാസ്ത്ര സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു