
കണ്ണൂർ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാവിലെ പിണറായി കൺവെൻഷൻ സെന്ററിൽ കേരള വനംവന്യജീവി വകുപ്പ് ആവിഷ്കരിച്ച വൃക്ഷസമൃദ്ധി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രതികരണമാരാഞ്ഞെങ്കിലും മൗനം പാലിക്കുകയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാംപിണറായി
സർക്കാരിന്റെ ഒന്നാംവർഷത്തിന്റെ വിലയിരുത്തലാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗനിക്കാതെ വൃക്ഷത്തൈ നടാൻ പോവുകയായിരുന്നു.