boxing
സേലത്തു നടന്ന ദേശീയ ചെസ് ബോക്സിംഗ് മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കണ്ണൂര്‍ ജില്ലാ ടീമംഗങ്ങള്‍.

കണ്ണൂർ: സേലത്തു നടന്ന ദേശീയ സൗത്ത്, വെസ്റ്റ് ചെസ്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ കിരീടം നേടി. 33 സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്. തമിഴ്നാട്, വെസ്റ്റ് ബംഗാൾ എന്നിവർ റണ്ണേഴ്സ് അപ്പായി. ചെസും ബോക്സിംഗും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന കായികഇനമാണ് ചെസ്‌ ബോക്സിംഗ്.
കേരളത്തിനു വേണ്ടി കണ്ണൂർ ജില്ലയിൽ നിന്ന് മത്സരിച്ച ഒമ്പതുപേരും സ്വർണം നേടി. ഇവരെല്ലാം കണ്ണൂരിലെ സമുറായി മാർഷ്യൽ ആർട്സ് ക്ലബ്ബിൽ നിന്നുള്ളവരാണ്. സംസ്ഥാന ചെസ് ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ശന്തനു വിജയൻ, കോച്ച് പ്രിയൻ റോമൽ, മാനേജർ എൻ.ആർ. രാജു എന്നിവരാണ് സംസ്ഥാന ടീമിനെ നയിച്ചത്. വിവിധ വിഭാഗങ്ങളിലായി സി.എച്ച്. മുഹമ്മദ് ഫൈസൽ, എ. ശ്രീജിത്ത്, ടി.പി. അർഷാദ്, വി.പി. മുഹമ്മദ് ഫർസീൻ, കെ.വി. മുഹമ്മദ് നാസിം, പി.കെ. പ്രഗിന, പി. ആർദ്ര, എ. നന്ദന, സി. സഞ്ജന എന്നിവരാണ് കണ്ണൂരിനു വേണ്ടി സ്വർണം നേടിയത്. കണ്ണൂരിലെത്തിയ താരങ്ങൾക്ക് വിവിധ സംഘടനകളും ചാലാട് പൗരാവലിയും സ്വീകരണം നൽകി. ജില്ലാ കോച്ച് സി.എച്ച്. മുഹമ്മദ് ഫിൽസറിന്റെയും മാനേജർ സി.പി. നിയാസിന്റെയും നേതൃത്വത്തിലാണ് ജില്ലാ ടീം മത്സരിച്ചത്.