
ചെറുവത്തൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിമിരി സർവ്വിസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഹരിതം സഹകരണം പദ്ധതി തുടങ്ങി. മാവിൻ തൈവച്ചു പിടിപ്പിക്കുകയും പ്രദേശത്തെ ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, സക്ളുകൾ എന്നീ സ്ഥാപനങ്ങൾക്ക് മാവിൻ തൈ വിതരണവും നടത്തി. പദ്ധതിയുടെ ഉദ്‌ഘാടനം എം.രാജഗോപാലൻ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ദാമോദരൻ, കൺകറന്റ് ഓഡിറ്റർ പി.വി.പ്രഭ, ജയറാം പ്രകാശ്. ടി.ബാബു എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടരി പി.പി.ചന്ദ്രൻ നന്ദി പറഞ്ഞു.