mavu
ഗവ.വെൽഫേർ യു.പി.സ്‌കൂൾ വളപ്പിൽ ബംഗനപ്പളളി മാവിൻതൈ നട്ട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ: മെട്ടമ്മൽ ഗവ.വെ ൽഫേർ യു.പി. സ്കൂളിലെ മുഴു വൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാവിൻതൈകൾ വിതരണം ചെയ്ത് തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക്. മധുരമൂറുന്നതും മികച്ച വിളവ് നൽകുന്ന ബംഗനപ്പളളി, മല്ലിക, തോട്ടാപുരി തുടങ്ങിയ ഒട്ടുമാവിൻ തൈകളാണ് ഇന്നലെ പരിസ്ഥിതി ദിനാചരണ ഭാഗമായി നടന്ന ചടങ്ങിൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് അഡ്വ.കെ.കെ.രാജേന്ദ്രൻ വിതരണം ചെയ്തത്.

സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സാജിദ സഫറുള്ള, ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ സി.ഇബ്രാഹിം, മാനേജിംഗ് ഡയറക്ടർ കെ.ശശി, അസിസ്റ്റന്റ് സെക്രട്ടറി സി.സേതുമാധവൻ, മാനേജർ ഇ.വി.ഗണേശൻ, സ്കൂൾ മുഖ്യാധ്യാപകൻ ശശിധരൻ ആലപ്പടമ്പൻ, സ്റ്റാഫ് സെക്രട്ടറി പി.വനജ, സുബൈർ പള്ളത്തിൽ എന്നിവർ സംസാരിച്ചു.