കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി കറുത്ത തുണിയിട്ട് മൂടി നടക്കുന്ന ബാനർ മതിൽ സമരം ചൊവ്വാഴ്ച രാവിലെ 11ന് കാഞ്ഞങ്ങാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് മാന്തോപ്പ് മൈതാനിയിൽ 145 ദിവസങ്ങളായി തുടരുന്ന റിലേ നിരാഹാര പന്തലിൽ നിന്നും രാവിലെ പത്തിന് ആരംഭിച്ച് നഗരം ചുറ്റി പതിനൊന്ന് മണിക്ക് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിൽ എത്തും. അവിടെ ആശുപത്രിയുടെ മുൻഭാഗം കറുത്ത തുണിയിട്ട് മൂടി ബാനർ സമരം നടത്തും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. മത സംഘടനകൾ, സാമൂഹിക സാംസ്‌കാരിക നായകർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജീവ കാരുണ്യ സാന്ത്വന സംഘടന പ്രതിനിധികൾ എന്നിവർ സമരത്തിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഗണേശൻ അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോർഡിനേറ്റർ ടി.സി.വി ശ്രീനാഥ് ശശി എന്നിവർ സംബന്ധിച്ചു.