cpz-kalari
ഹരിയാനയിൽ വച്ചുനടക്കുന്ന ഖേലോ ഇന്ത്യയിലെ കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ചെറുപുഴ ശ്രീകൃഷ്ണ കളരിസംഘാംഗങ്ങൾ

ചെറുപുഴ: ജൂൺ പത്തുമുതൽ പന്ത്രണ്ടുവരെ ഹരിയാനയിൽ വച്ചുനടക്കുന്ന ഖേലോ ഇന്ത്യയിലെ കളരിപ്പയറ്റ് മത്സരത്തിൽ ചെറുപുഴ ശ്രീകൃഷ്ണ കളരി സംഘത്തിലെ അക്ഷയ ശ്രീധരൻ, ആദർശ് വിനോദ് , ആൻ മേരി സേവ്യർ, ലിയ എൽസാ ബിനോയ്, സിഞ്ജന സജികുമാർ എന്നിവർ പങ്കെടുക്കും. ഇവർക്ക് നൽകിയ യാത്രയയപ്പ് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു.രാജേഷ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ആദ്യമായാണ് ഖേലോ ഇന്ത്യയിൽ കളരിപ്പയറ്റ് മത്സരം ഉൾപ്പെടുത്തുന്നത്. പി.ആർ.ശശി കുരുക്കൾ യാത്ര സംബന്ധിച്ച് വിശദീകരണം നടത്തി.