photo
എം.ഇ.സി.എ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപികക്കുള്ള യാത്രയപ്പ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: എം.ഇ.സി.എ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്നും 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ടി.രമാ ഗോപിനാഥിന് യാത്രയപ്പ് നൽകി .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.എം ഈ സി എ പ്രസിഡണ്ട് പി വി അബ്ദുൽ റഹ്മാൻ അധ്യക്ഷനായി മാടായി പഞ്ചായത്ത് പ്രസിഡന്റ് കായികാരൻ സഹീദ് മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ആബിദ പൊന്നാടയണിയിച്ചു. വിദ്യാർത്ഥികളും ഭരണസമിതി അംഗങ്ങളും അദ്ധ്യാപകരും ഉപഹാരങ്ങൾ നൽകി. തളിപ്പറമ്പ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉമ്മർ ഇടത്തട പി.ടി.എ പ്രസിഡന്റ് സുനിത കെ.ബേബി. പി.വി.അബ്ദുള്ള അഹമ്മദ് പരിയാരം എന്നിവർ പ്രസംഗിച്ചു.