
പീരുമേട്: ആസാം സ്വദേശനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അസാം സ്വദേശി സഫിക്കുൽ ഇസ്ലാമാണ് (19) പിടിയിലായത്. പീരുമേടിന് സമീപത്തെ എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. മൂന്ന് മാസം മുമ്പാണ് ഭാര്യയുമൊത്ത് പ്രതി പീരുമേട്ടിലെ എസ്റ്റേറ്റിലെത്തിയത്. പീഡനവിവരം എസ്റ്റേറ്റ് അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അപ്പോഴേക്കും പ്രതി ഭാര്യയെയും കൂട്ടി നാടുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഞായറാഴ്ച തളിപ്പറമ്പിൽ നിന്ന് പിടികൂടിയത്. പീരുമേട് ഡിവൈ.എസ്.പി സി.ജി. സനൽ കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പീരുമേട് സി.ഐ രജീഷ്‌കുമാർ, എസ്.ഐ അജേഷ് കെ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.