
പേരാവൂർ(കണ്ണൂർ): കുനിത്തല ചൗള നഗറിൽസ്വത്തിന് വേണ്ടി അച്ഛനെ മർദ്ദിച്ച കേസിൽ മകനെ അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്‌പെക്ടർ എം.വി.കൃഷ്ണൻ അറസ്റ്റുചെയ്തത്.
മാർട്ടിന്റെ സഹോദരൻ സന്തോഷിന്റെ പരാതിയിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, നരഹത്യ, തടഞ്ഞ് വെക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മാർട്ടിൻ പിതാവ് പാപ്പച്ചിയെ(65)ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സന്തോഷ് മൊബൈലിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. സ്വത്ത് എഴുതി നല്കാനും പണം ആവശ്യപ്പെട്ടും മാർട്ടിൻ നിരന്തരം പാപ്പച്ചിയെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.