arjun-ayanki

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയെന്ന് കണ്ണൂർ സിറ്റി പൊലീസ്​ കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. സ്ഥിരം കുറ്റവാളിയെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഇതുപ്രകാരം ആയങ്കിക്ക് ഇനി കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.