തൃക്കരിപ്പൂർ: കാൽനൂറ്റാണ്ടു കാലത്തോളമായി പ്രവർത്തിച്ചു വരുന്ന തൃക്കരിപ്പൂർ റോട്ടറി ക്ലബ്, തൃക്കരിപ്പൂർ സെൻട്രൽ എന്ന പേരിൽ പുതിയ ഒരു റോട്ടറി ക്ലബ് കൂടി സ്പോൺസർ ചെയ്യുന്നു. 10ന് വൈകുന്നേരം 4.30ന് നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ റോട്ടറി ഗവർണർ ഡോ. രാജേഷ് സുഭാഷ് പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കും. നിയുക്ത ഡിസ്ട്രിക്ട് ഗവർണ്ണർ പ്രമോദ് നായനാർ, ഡോ. സന്തോഷ് ശ്രീധർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ്, താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, മൊബൈൽ ഫ്രീസർ, ക്ലോക്ക് ടവർ തുടങ്ങി ഒറ്റത്തവണ സംരംഭങ്ങൾ തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലും നടപ്പിൽ വരുത്തിയ തൃക്കരിപ്പൂർ റോട്ടറി അതിന്റെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയൊരു റോട്ടറി തൃക്കരിപ്പൂരിൽ ആരംഭിക്കുന്നത്.

മേഖലകളിലെ റോട്ടറിയുടെ - ആരോഗ്യ പ്രവർത്തനങ്ങളോടൊപ്പം തൃക്കരിപ്പൂരിന്റെ കായിക മേഖലയിലെ , ഫുട്ബാൾ രംഗത്തെ നേട്ടങ്ങൾ മനസ്സിലാക്കി ഈ മേഖലയിൽ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുതിയ റോട്ടറി പ്രധാനമായും ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ ഡോ. സുധാകരൻ, നിയുക്ത അസിസ്റ്റന്റ് ഗവർണ്ണർ സി. സുനിൽകുമാർ, ഡോ. വി. രാജീവൻ, സുനിൽകുമാർ. ടി എന്നിവർ പങ്കെടുത്തു.