
പഴയങ്ങാടി:ചെറുകുന്ന് താവത്തെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പുതിയങ്ങാടി സ്വദേശി വി. റിയാസ് താവത്തെ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിയത്.ഭക്ഷണം കഴിച്ച ശേഷം വർക്ക്ഷോപ്പ് ജീവനക്കാരൻ മോറാഴ സ്വദേശി രോഹിത്തും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. തുടർന്ന് വി.റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചെറുകുന്ന് ഹെൽത്ത് ഇൻസ് പെക്ടർ ബിന്ദു.കെ.ജോസഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹോട്ടലിൽ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ അരിഞ്ഞ് വെച്ച പച്ചക്കറികളും കറി കൂട്ടുകളും കണ്ടെത്തി.