
കണ്ണപുരം: കെ.കണ്ണപുരം എൽ.പി സ്‌കൂളിൽ കവർച്ച. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഷെൽഫിൽ സൂക്ഷിച്ച 70,000രൂപയും മുറിയിൽ സൂക്ഷിച്ച രണ്ട് ലാപ് ടോപ്പുകളും കവർന്നു. തിങ്കളാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
ഇന്നലെ രാവിലെ അദ്ധ്യാപകർ സ്‌കൂളിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. സ്‌കൂളിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തേക്ക് കയറിയത്. ഓഫിസ് മുറിയിലെ ഷെൽഫിലെ സാധനങ്ങൾ വാരിവലിച്ചിട്ടു നശിപ്പിച്ച നിലയിലാണ്.വിവരമറിഞ്ഞ് കണ്ണപുരം എസ്. ഐ സാംസണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാനാദ്ധ്യാപകന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.