
കണ്ണൂർ: കണ്ണൂർ സിറ്റി ശാന്തിമൈതാനത്തിന് സമീപത്തു നിന്നും കാറിൽ നിന്നും വടിവാൾ കണ്ടെത്തിയ സംഭവത്തിൽ കാറിലുണ്ടായിരുന്ന അഞ്ചംഗസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെ ഉടൻ പിടിയിലാകുമെന്നാണ് പൊലിസ് നൽകുന്ന വിവരം. ഇന്നലെ പുലർച്ചെ ഇവരുടെ വീടുകളിൽ കണ്ണൂർ സിറ്റി പൊലിസ് റെയ്ഡു നടത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല.
മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും ഉപേക്ഷിക്കപ്പെട്ട വടിവാളിനൊപ്പം രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. അപകടസ്ഥലത്തു നിന്നും രക്ഷപ്പെട്ട സംഘത്തിന് മയക്കുമരുന്ന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടം നടന്ന അന്നേ ദിവസം ഇവർ രണ്ടുകാറുകളിൽ സഞ്ചരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.