gundapodu


കണ്ണൂർ: വധശ്രമക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. പൊതുവാച്ചേരി പട്ടറക്കാത്ത് ഹൗസിൽ അബ്ദുൽറഹീമിനെയാണ് (36) കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഗുണ്ടാ ആക്ട് പ്രകാരമാണ് അറസ്റ്റ്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് റഹീമിനെ പൊലീസ് പിടികൂടിയത്. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും റഹീമിനെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമക്കേസുകൾ, കഞ്ചാവ്, മയക്കുമരുന്ന്കടത്ത്,അടിപിടി, മോഷണം എന്നിവ ഇതിൽപെടും . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.