
പഴയങ്ങാടി:ക്ഷേത്രകലാ അക്കാഡമിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുതാഴം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കലാമണ്ഡലം കൃഷ്ണൻ നായർ ചെയർ സ്ഥാപിച്ചു. മുൻ എം.എൽ.എ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം ശാസ്ത്രീയ സംഗീതം കോഴ്സുകളുടെ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവ്വഹിച്ചു.മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മറ്റി ചെയർമാൻ ടി.കെ.സുധി വിശിഷ്ടാതിഥിയായി . ക്ഷേത്ര കലാ അക്കാഡമി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ നടുവലത്ത്, ചെറുതാഴം ചന്ദ്രൻ ,എ മാധവൻ തുടങ്ങിയവർ സംസാരിച്ചു.