ഇരിട്ടി: ഉളിക്കൽ വയത്തൂരിൽ നിന്ന് നാല് ബോംബുകൾ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിൽ കാട് വെട്ടി തെളിക്കുന്ന തൊഴിലാളികൾ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ രണ്ട് ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉളിക്കൽ പൊലീസ് കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡിനെ വരുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു ബക്കറ്റിൽ സൂക്ഷിച്ച രണ്ട് ബോംബുകൾ കൂടി കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളും രണ്ട് ഐസ്‌ക്രീം ബോംബുകളുമാണ് കണ്ടെത്തിയത്. ബോംബുകൾ നീർവീര്യമാക്കി. ഉഗ്രശേഷിയുള്ളതാണ് ബോംബുകൾ. രണ്ട് ദിവസം മുമ്പ് ഈ സ്ഥലത്ത് നിന്ന് തൊഴിലാളികൾ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. അന്ന് ഈ സ്ഥലത്ത് കാര്യമായ പരിശോധന നടത്തിയിരുന്നില്ല.