
കണ്ണൂർ :സെന്റ് മൈക്കിൾസ് ആംഗ്ലൊ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ വഴി തർക്കവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ ഇന്ന് രാഷ്ട്രപതി,പ്രധാനമന്ത്റി, രാജ്യരക്ഷാ വകുപ്പ് മന്ത്റി എന്നിവർക്ക് കത്തയക്കും. സ്‌കൂളിന്റെ മുൻവശം പട്ടാളം വേലി കെട്ടി തിരിച്ചിതിനാൽ സ്‌കൂളിലേക്ക് എത്താൻ പ്രയാസപ്പെടുകയാണെന്ന് കാണിച്ചാണ് കത്തെഴുതുന്നത്.മിലിട്ടറി സ്ഥാപിച്ച തൂണുകൾക്കിടയിലൂടെ നൂണു കടന്നാണ് വിദ്യാർത്ഥികൾ ഇപ്പോൾ സ്‌കൂളിലെത്തുന്നത്.അരി, പല വ്യജ്ഞനങ്ങൾ, പാൽ, മുട്ട എന്നിവ വിദ്യാലയത്തിലെത്തിക്കുന്നതിനും പ്രയാസം നേരിടുകയാണ്.വിദ്യാലയത്തിലെ 2630 വിദ്യാർത്ഥികളുടെ നിവേദനം ഇന്ന് രാവിലെ പത്തിന് പോസ്റ്റ് ഓഫിസിൽ നിന്ന് പ്രസിഡന്റ്, പ്രധാനമന്ത്റി എന്നിവർക്ക് അയക്കും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ സി.കെ. മനോജ് കുമാർ, മാനേജർ ഫാ.രാജു അഗസ്റ്റിൻ ,പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.എൻ.ഷാജി, കദീജ ഹൂമയൂൺ, പി.തുളസീദാസ് ,എ.സജിത്ത് എന്നിവർ സംബന്ധിച്ചു