mahila
മഹിളാ കോൺഗ്രസ് കളക്ടറേറ്റ് ഓഫീസിൽ നടത്തിയ മാർച്ച്

കണ്ണൂർ: ബിരിയാണി ചെമ്പുമായി കോമ്പൗണ്ടിൽ കയറി മഹിളാ കോൺഗ്രസ് പ്രതിഷേധം.സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ മാർച്ചാണ് കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കടന്നത്.

കളക്ടറേറ്റ് കവാടത്തിൽ തടയാൻ പൊലീസുകാരൊന്നും ഇല്ലാത്തതിനെ തുടർന്ന് കരിങ്കൊടിയുമായെത്തിയ പ്രകടനം കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് കളക്ടറുടെ ഓഫിസിന് താഴെ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, പി.കെ.ഫിലോമിന, ഡയ്സി സ്‌കറിയ, വി.പി.ശ്യാമള, സി.ടി.ഗിരിജ, അത്തായി പത്മിനി എന്നിവർ പ്രസംഗിച്ചു.