ചെറുപുഴ: മഴക്കാലപൂർവ്വശുചീകരണ കൊതുകു നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുപുഴ ടൗണിലെ പൊതു സ്ഥാപനങ്ങളിലും പരിസരങ്ങളിലും കൊതുകു നശീകരണ പ്രവ്യത്തി നടത്തി.
സന്നദ്ധ സേവന പ്രവർത്തകരായ സുരേഷ് മോനിപ്പള്ളി, കെ.പി.വിനോദ് പാടിയോട്ടുചാൽ, അനൂപ് കൗസ്തുഭം, ജിനു പാടിച്ചാൽ എന്നിവരുടെ നേത്യത്വത്തിൽ ചെറുപുഴ വായനശാലയുടെ സഹകരണത്തോടെയായിരുന്നു സേവന പ്രവർത്തനം. ചെറുപുഴ ടൗണിലെ പൊതു സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് കൊതുകുനിവാരണ യജ്ഞം നടത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. ദാമോദരൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ഇ.ബി.രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.