shylaja

കണ്ണൂർ:കുടുക്കിമൊട്ട കാഞ്ഞിരോട് പുറവൂരിൽ തണൽ ബ്രെയിൻ ആന്റ് സ്‌പൈൻ മെഡ്‌സി​റ്റി മൾട്ടി സ്‌പെഷ്യാലി​റ്റി ന്യൂറോ റീഹാബിലി​റ്റേഷൻ ആശുപത്രിയിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടലും നാളെ നടക്കും. വൈകിട്ട് നാലിന് ഓപ്പറേഷൻ തിയെ​റ്ററും ഐ.സിയു കോംപ്ലക്‌സും എം.എൽ.എ കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം മലബാർ ഗ്രീപ്പ് ചെയർമാൻ എം.പി.അഹമ്മദ് നിർവഹിക്കും. ഹൈഡ്രോതെറാപ്പി സെന്റർ പി.സി.മുസ്തഫയും തണൽ ഫാർമസി ഫാറൂക് മൂസയും ഉദ്ഘാടനം ചെയ്യും. ഹാന്റ് റോബോട്ടിക് സൗകര്യം, ന്യൂറോ ആൻഡ് ആർത്രൈ​റ്റിസ് റീഹാബിലി​റ്റേഷനുള്ള ഹൈഡ്രോ തെറാപ്പി, പെയിൻ റീഹാബിലി​റ്റേഷൻ ക്ലിനിക്, അൾട്രാ സൗണ്ട് പെയിൻ റീഹാബിലി​റ്റേഷൻ ഇന്റർവെൻഷൻ, ബോട്ടുലിനം ടോക്‌സിൻ ഇൻജക്ഷൻ, അംഗപരിമിതർക്ക് കായിക കേന്ദ്രവും ജിംനേഷ്യവും ബ്രെയിൻ ആന്റ് സ്‌പൈൻ മെഡ്‌സി​റ്റിയുടെ പ്രത്യേകതയാണെന്ന് മെഡ്‌സി​റ്റി അധികൃതർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഡോ.കെ.പി.താജുദ്ദീൻ, ഡോ.ശ്രീജിത്ത് ചൂരപ്ര, സി.വി.ശുഭ ലക്ഷ്മി, എം.ആർ.നൗഷാദ്, എൻ.വി.മുഹമ്മദലി, കെ.കെ.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.