
പയ്യന്നൂർ : ഫാസിസത്തിനും ഹിംസാത്മകതയെ പ്രതിരോധിക്കുന്നതിനും മതനിരാസത്തിനുമെതിരെ മത സാഹോദര്യ കേരളo എന്ന മുദ്രാവാക്യവുമായി പയ്യന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രതാ റാലി സംഘടിപ്പിച്ചു പെരുമ്പ കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് ആരംഭിച്ച റാലി പയ്യന്നുർ ടൗൺ സ്ക്വയറിൽ സമാപിച്ചു. ജിയാസ് വെളളൂർ, എസ്.കെ.നൗഷാദ്, മുഹമ്മദ് കരമുട്ടം,സമീർ പെടേന, ശരീഫ് പെരിങ്ങോം തുടങ്ങിയവർ നേതൃത്വം നൽകി.
ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനo യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ .പി . വയനാട് ഉദ്ഘാടനം ചെയ്തു എസ് .കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സഹദുള്ള , സജീർ ഇഖ്ബാൽ , നസീർ നെല്ലൂർ , എസ് .എ.ശുക്കൂർ ഹാജി, കെ.കെ. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.