volly
ലഹരി ഉപയോഗത്തിനെതിരെ പയ്യന്നൂർ പൊലീസ് സംഘടിപ്പിച്ച വോളിബോൾ മത്സരം ടി. ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി പയ്യന്നൂർ പൊലീസ്. കണ്ടങ്കാളി നന്മ യൂത്ത് വോളി ടീമിന്റെ സഹകരണത്തോടെ പ്രദർശന വോളിബോൾ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ നന്മ യൂത്ത് വോളി ടീമിനെ പയ്യന്നൂർ വോളി ഫ്രൻഡ് തോൽപ്പിച്ചു.

കിഴക്കേ കണ്ടങ്കാളി മുത്തപ്പൻ മടപ്പുര നന്മ യൂത്ത് വോളി കോർട്ടിൽ നടന്ന മത്സരം ടി .ഐ .മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ.നായർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ലഹരിക്കെതിരെ പ്ലക്കാർഡുമായി അൻപതോളം കുട്ടികൾ അണിനിരന്നു.

എ.എസ്.ഐ. കെ.വി.മുരളി മെഡലുകൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ കെ. ബാലൻ, സുമിത്രൻ, യൂത്ത് വോളി കോച്ച് രാജേഷ് കുറ്റ്യാട്ട്, എസ്.ഐ പി.വിജേഷ്, ടി.വി.സുകേശൻ തുടങ്ങിയവർ സംബന്ധിച്ചു.