cpi
സി.പി.ഐ. പയ്യന്നൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനംസംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ആഹ്വാനം ചെയ്തു. സി.പി.ഐ. പയ്യന്നൂർ മണ്ഡലം സമ്മേളനം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി. ബാലൻ, പി. ലക്ഷ്മണൻ , കെ. റീത്ത എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.മണ്ഡലം സെക്രട്ടറി എം.രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു . കെ.വി.ബാബു, എ.പ്രദീപൻ , പി .ലക്ഷമണൻ ,കെ.വി. പത്മനാഭൻ, വേലിക്കാത്ത് രാഘവൻ, എൻ.പി ഭാസ്കരൻ,എം .സതീശൻ പ്രസംഗിച്ചു .സമ്മേളനത്തിന് തുടക്കം കുറിച്ച് മണ്ഡലം സെകട്ടറിയേറ്റംഗംകെ. അസീസ് പതാക ഉയർത്തി. വൈകീട്ട് പ്രകടനവും തുടർന്ന് ഗാന്ധി പാർക്കിൽ പൊതുസമ്മേളനവും നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.