ചെറുവത്തൂർ: കെ.പി.എസ്.ടി.എ ജില്ലാ നേതൃപരിശീലന ക്യാമ്പ് കൊടക്കാട് കദളീവനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ജി.കെ. ഗിരിജ, വി. മണികണ്ഠൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ, ഷീല ചാക്കോ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതവും കെ.വി.വാസദേവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ എന്നിവർ ക്ലാസ്സെടുത്തു. ജി.കെ. ഗിരീഷ്, കെ.പി.രമേശൻ, പി.എസ്. സന്തോഷ് കുമാർ, ടി. രാജേഷ് കുമാർ, സംസ്ഥാന നിർവാഹക സമിതി അംഗം എ.വി. ഗിരീശൻ, ഗംഗാധര ഷെട്ടി, എ. രാധാകൃഷ്ണൻ, പി.ടി. ബെന്നി, ടി. അശോകൻ നായർ, കെ.കെ. സജിത്ത് എന്നിവർ പ്രസംഗിച്ചു. ഇന്നു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യും.
ഫോട്ടോ: കെ.പി.എസ് ടി.എ.ജില്ലാ നേതൃപരിശീലന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു